Tuesday, December 2, 2014

ഇളഭ്യച്ചിരി

ഒരു നീണ്ട യാത്ര ഉണ്ടായിട്ടില്ല, മനസ്സ് കൊണ്ടു താണ്ടിയതല്ലാതെ. സർവ്വത്തിന്റേയും സാരാംശം മനസ്സിലായെന്ന മട്ടിൽ ഒരു സാദാരണ ജീവിതത്തിൽ കിടന്നു പുളഞ്ഞതല്ലാതെ മഹത്തായ സംഭാവനകൾ ഒന്നും ചെയ്തിട്ടില്ല. ചെയ്ത കുഞ്ഞു കുഞ്ഞു നന്മകളെ  പർവതീകരിച്ചു, ആ മായാ പർവതത്തിന്റെ  ഉച്ച്ചിയിലിരുന്നു ഇളഭ്യച്ചിരി ചിരിച്ചു എന്നത് തന്നെയാണു യോഗ്യത. പരമമായ സത്യം പോലും ഇന്നതാണ് എന്ന് വിശദീകരിക്കാനുള്ള ഒരു അപക്വമായ ആത്മ വിശ്വാസം കൈമുതൽ ആയുണ്ടു. എല്ലാം കഴിഞ്ഞു കിടക്കുമ്പോഴും നഷ്ടമായ/ ഒരിക്കലും തന്റെ വഴി വന്നിട്ടില്ലാത്ത  ഏതോ അംഗീകാരത്തെ കുറിച്ചാവും ചിന്ത. അധമ ബോധത്തോളം എത്തുന്ന സ്വയം വിചാരണ. ബന്ധിതൻ ആവുന്നതിൽ നിന്ന് സ്വയമകറ്റുന്ന പൊള്ളയായ ബന്ധങ്ങൾ.